തിരുവനന്തപുരം : ഇടത് വലത് മുന്നണികളിലെ പ്രമുഖർ മത്സരിക്കുന്ന മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ നിർത്തി വിലപേശാൻ തീവ്രനിലപാടുകളുള്ള മുസ്ലിം രാഷ്‌ട്രീയ സംഘടനകൾ നീക്കം നടത്തുന്നതായി റിപ്പോർട്ട് . തങ്ങളുടെ നേതാക്കന്മാരും പ്രവർത്തകരും ഉൾപെട്ട തീവ്രവാദ കേസുകൾ അട്ടിമറി ക്കുന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് നീക്കം. സ്വാധീനമുള്ള 27 മണ്ഡലങ്ങളിൽ ജയപരാജയം നിർണ്ണയിക്കാനാകും എന്നാണ് ഇവരുടെ അവകാശവാദം. ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം ന്യൂനപക്ഷ വോട്ടുകളിൽ വിള്ളലുണ്ടാക്കി നേതാക്കന്‍മാരെ തോൽപ്പിക്കാനാണ് ശ്രമം.ശക്തമായ മതേതര നിലപാടുള്ള ചില പ്രമുഖരെ തോൽപ്പിക്കാനും സഖ്യം പദ്ധതിയിടുന്നുണ്ട്.
ആലപ്പുഴ,കൊല്ലം,മലപ്പുറം,കോഴിക്കോട്,വയനാട് ജില്ലകളിലാണ് പിഡിപി ,പോപ്പുലർ ഫ്രണ്ട് സംഘടനകൾ ഉൾപ്പെട്ട സഖ്യം പരീക്ഷണങ്ങൾ നടത്തുന്നത്.സംസ്ഥാന മന്ത്രിസഭയിലെ ഒരു പ്രമുഖൻ മത്സരിക്കുന്ന മണ്ഡലത്തിൽ പിഡിപിയുടെ നയരൂപീകരണ സമിതിയംഗമായ ഒരു നേതാവിനെ മുൻ നിർത്തി വിലപേശൽ നടക്കുന്നുവെന്നാണ് റിപ്പോർട്ട്.അബ്ദുൾ നാസ്സര്‍ മദനിയും,തടിയന്‍റവിട നസ്സീറും പ്രതികളായ ബംഗളുരു സ്ഫോടന കേസ് , കോൺഗ്രസ് ഭരിക്കുന്ന കർണാടക സർക്കാരിന്റെ സഹായത്തോടെ ദൂർബലമാക്കുക എന്നതാണ് ഒരാവശ്യം. തീവ്രവാദബന്ധത്തിനും ബംഗളുരു സ്ഫോടന കേസിലെ സാക്ഷികളെ ഭീക്ഷണിപ്പെടുത്തിയതിനും പിടിയിലായ ഷഹനാസിനെതിരെയുള്ള അന്വേഷണം അട്ടിമറിക്കുകയെന്നതും മറ്റൊരു ആവശ്യമാണ്.
ഈ പ്രസ്ഥാനങ്ങളോട് അടുത്ത ബന്ധം പുലർത്തുന്ന ഒരു മുതിർന്ന കോണ്‍ഗ്രസ്സ് നേതാവും,അടുത്തയിടെ ജമാ- അത്തെ.ഇസ്ലാമിയിൽ നിന്നു മുസ്ലിം ലീഗിലെത്തിയ മറ്റൊരു നേതാവുമാണ് ഈ നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. ചില നേതാക്കന്‍മാരെ എന്തു വിലകൊടുത്തും പരാജയപ്പെടുത്താനും ഇവര്‍ ശ്രമിക്കുന്നുണ്ട് .ഭർത്താവിന് ആർ.എസ്.എസ് ബന്ധം ഉണ്ടെന്ന കാരണത്താൽ മന്ത്രി പികെ ജയലക്ഷ്മീ,തീവ്രവാദ സംഘടനകളോട് ശക്തമായി വിയോജിക്കുന്ന കെ ടി ജലീൽ ,ആര്യാടൻ ഷൗക്കത്ത്, കെ.എം.ഷാജി എന്നിവരാണ് പട്ടികയിലുള്ളത് .പിഡിപിയും,പോപ്പുലർ ഫ്രണ്ടും,വെൽഫയർ പാർട്ടിയും,ഇന്ത്യൻ നാഷണല്‍ ലീഗുമൊക്കെ ഈ സഖ്യ രൂപികരണവുമായി ആദ്യം ബന്ധപ്പെട്ടിരുന്നു . എന്നാൽ ഐ എൻ എൽ ഇടത് പാളയത്തിലും വെൽഫെയർ പാർട്ടി ബി.എസ്.പി സഖ്യത്തിലും എത്തിയതിനെ തുടർന്ന് സഖ്യത്തിൽ ഇപ്പോൾ പിഡിപിയും പോപ്പുലർ ഫ്രണ്ടും മാത്രമേയുള്ളൂ .