സൂറത്ത് : രാജ്യത്തെ ഐ ഐ ടികളിൽ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്കും ദളിത് വിഭാഗത്തിനും ദിവ്യാംഗർക്കും ഫീസ് സൗജന്യമാക്കുമെന്ന് മാനവശേഷി വികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനി. ഇത് സംബന്ധിച്ച നിയമം ഉടൻ പാസ്സാക്കും.. അഞ്ച് ലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ളവർക്ക് 66 % ഫീസിളവ് നൽകുമെന്നും സ്മൃതി ഇറാനി വ്യക്തമാക്കി.
ഐ ഐ ടികളിൽ പ്രവേശനം ലഭിക്കുന്ന അൻപത്ശതമാനത്തോളം കുട്ടികൾക്ക് ഇത് പ്രയോജനകരമാകും . ഐ ഐ ടി സീറ്റുകളിൽ എസ് സിക്ക് പതിനഞ്ച് ശതമാനം സംവരണമാണുള്ളത് . എസ് ടി വിഭാഗത്തിന് 7.5 ശതമാനവും ഒബിസി വിഭാഗത്തിന് 27 ശതമാനവുമാണ് സംവരണം.
66 ശതമാനം ഫീസിളവ് നൽകുന്നത് സാമ്പത്തികമായി മദ്ധ്യനിലയിൽ നിൽക്കുന്ന വിദ്യാർത്ഥികൾക്കും ഏറെ ഗുണകരമാകും .