ശനിശിംഗണാപൂർ / അഹ്മദ് നഗർ: വിവാദങ്ങൾക്കു വിരാമമിട്ടു കൊണ്ട് ശനീശ്വരക്ഷേത്രത്തിൽ അഭിഷേകം ചെയ്യാൻ സ്ത്രീകളായ ഭക്തജനങ്ങൾക്കും അനുവാദമായി. മുംബൈ ഹൈക്കോടതി വിധിയേത്തുടർന്ന് ക്ഷേത്രം ട്രസ്റ്റ് അനുമതി നൽകുകയായിരുന്നു. ഇതു വരെ ക്ഷേത്രത്തിൽ ശനീശ്വര വിഗ്രഹത്തിന് മീറ്ററുകൾക്കപ്പുറം വരെയേ സ്ത്രീകൾക്കു പ്രവേശനമുണ്ടായിരുന്നുളളൂ.