മുംബൈ : രാജ്യം മാറ്റത്തിന്റെ പാതയിലാണെന്ന് റിസർവ്വ് ബാങ്ക് ഗവർണർ രഘുറാം രാജൻ. കേന്ദ്രസർക്കാരിന്റെ സാമ്പത്തിക നയപരിപാടികൾ വലിയൊരു വിപ്ളവത്തിന് തുടക്കം കുറിച്ചുവെന്നും രഘുറാം രാജൻ പറഞ്ഞു.സിംഗപ്പൂരിൽ സി ഐ ഐ സംഘടിപ്പിച്ച സിമ്പോസിയത്തിലാണ് രഘുറാം രാജന്റെ പരാമർശം വന്നത്.
സിംഗപ്പൂർ ഉപപ്രധാനമന്ത്രി തർമൻ ഷണ്മുഖരത്നവുമായുള്ള സംവാദത്തിനിടെയാണ് കേന്ദ്രസർക്കാരിന്റെ പ്രവർത്തനങ്ങളെ പ്രകീർത്തിക്കാൻ രഘുറാം രാജൻ തയ്യാറായത് . ചരിത്രത്തിലാദ്യമായി ഊർജ്ജത്തിന്റെ കാര്യത്തിൽ ഭാരതം സ്വയം പര്യാപ്തതയോടടുത്തത് രാജൻ ചൂണ്ടിക്കാട്ടി . അടിസ്ഥാന സൗകര്യവികസനത്തിന് കേന്ദ്രസർക്കാർ നൽകുന്ന പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു.