ഗുവാഹത്തി: അസമിലും, പശ്ചിമബംഗാളിലും ഇന്ന് തെരഞ്ഞെടുപ്പ്. അസമിൽ 61 മണ്ഡലങ്ങളിലേയ്‌ക്കായി, അവസാനഘട്ടവും, പശ്ചിമബംഗാളിൽ രണ്ടാം ഘട്ട തെരഞ്ഞെടുപ്പുമാണ് ഇന്നു നടക്കുന്നത്.
പശ്ചിമബംഗാളിൽ ജനവിധി നിർണ്ണയിക്കുന്നത് 50,000 വോട്ടർമാരാകും. 525 സ്ഥാനാർത്ഥികൾ ജനവിധി തേടുന്ന തെരഞ്ഞെടുപ്പിൽ രണ്ടിടത്തുമായി 10435271 സമ്മതിദായകരാണുളളത്. ബോഡോലാൻഡ് ഭീകരസാന്നിദ്ധ്യമുള്ള പ്രദേശങ്ങളായതിനാൽ കനത്ത സുരക്ഷാക്രമീകരണങ്ങളാണ് പ്രദേശത്ത് കൈക്കൊണ്ടിരിക്കുന്നത്.
ബിജെപി,എജിപി-ബിപിഎഫ് കൂട്ടുകെട്ട് , എഐയുഡിഎഫ് എന്നിവരാണ് മുൻനിര മുന്നണികൾ. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ബിജെപി യുടെ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചത്.