തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍ കെ. ചന്ദ്രന്‍ (52) ഷോക്കേറ്റ് മരിച്ചു. ഇന്ന് രാവിലെ ആറോടെയായിരുന്നു സംഭവം.
വീട്ടില്‍ തുണി തേയ്‌ക്കുന്നതിനിടെ അയണ്‍ബോക്‌സില്‍ നിന്നും ഷോക്കേറ്റാണ് മരണം. ഷോക്കേറ്റ് നിലത്ത് വീണ ചന്ദ്രനെ നാട്ടുകാര്‍ കിള്ളിപ്പാലത്തെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ബിജെപി പാപ്പനംകോട് കൗണ്‍സിലറായ ചന്ദ്രന്‍ ആര്‍എസ്എസിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്ന് വന്നത്. എല്‍ഡിഎഫ് കോട്ടയായ പാപ്പനംകോട്ട് നിന്നും 500-ലേറെ വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് ചന്ദ്രന്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നത്.
ബിജെപി പട്ടികജാതി മോര്‍ച്ച ജില്ലാ സെക്രട്ടറിയും അവിവാഹിതനുമാണ്.