കൊല്ളം: കൊല്ളം ജില്ള ഇത്തരമൊരു ദാരുണ ദുരന്തത്തിന് വേദിയാകുന്നത് ആദ്യമായല്ള. മുന്പ് പെരുമൺ തീവണ്ടിയപകടവും 143 പേരുടെ മരണത്തിനിടയാക്കിയ സുനാമിദുരന്തവും കൊല്ളത്തെ ദുഖത്തിലാഴ്‌ത്തിയിരുന്നു.
കഴിഞ്ഞ 65 വർഷത്തിനിടെ 32 വെടിക്കെട്ടപകടങ്ങളിലായി സംസ്ഥാനത്താകെ 437 പേരാണ് മരണമടഞ്ഞത്. ഇതിൽ 172 പേരും മരിച്ചത് കൊല്ളം ജില്ളയുടെ വിവിധ ഭാഗങ്ങളിലായാണ്. രാജ്യം കണ്ട ഏറ്റവും വലിയ തീവണ്ടി ദുരന്തങ്ങളിലൊന്നാണ് പെരുമൺ തീവണ്ടിയപകടം.
1988 ജൂലൈ എട്ടിന് അഷ്ടമുടിക്കായലിലേക്കാണ് ബാഗ്ലൂർ – തിരുവന്തപുരം ഐലന്‍റ് എക്സ്പ്രസ് മറിഞ്ഞത്. ശാസ്താംകോട്ട-പെരിനാട് സ്റ്റേഷനുകൾക്കിടയിലായിരുന്നു അപകടം. 105 പേരാണ് അന്ന് അപകടത്തിൽ മരിച്ചത്. 200 പേർക്ക് പരിക്കേറ്റിരുന്നു. തീവണ്ടിയുടെ എൻജിൻ പാലം പിന്നിട്ട് നിമിഷങ്ങൾക്കകം 14 ബോഗികൾ കായലിലേയ്‌ക്ക് മറിയുകയായിരുന്നു.
2004 ഡിസംബർ 26നുണ്ടായ സുനാമിയിൽ കേരളത്തിൽ ഏറ്റവുമധികം പേർ മരിച്ചതും കൊല്ളത്തെ ആലപ്പാട് കടൽത്തീരത്തായിരുന്നു. കേരളത്തിലാകെ 236 പേർ സുനാമിയിൽ മരിച്ചപ്പോൾ, 143 പേരുടെ ജീവനാണ് ആലപ്പാട് മാത്രം സുനാമിത്തിരകൾ കവർന്നത്. ആലപ്പാട് മുതൽ അഴീക്കൽ വരെ എട്ട് കിലോമീറ്റർ തീരം പൂർണ്ണമായും കടലെടുത്തു.
1990 മാർച്ച് 25ന് പെരുവിരത്തി മലനടക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടപകടത്തിൽ 27 മരിച്ചു. അന്ന് 80 പേർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ 65 വർഷത്തിനിടെ 32 വെടിക്കെട്ടപകടങ്ങളിലായി സംസ്ഥാനത്താകെ 437 പേരാണ് മരിച്ചത്. ഇതിൽ 172 പേരും മരിച്ചത് കൊല്ളം ജില്ളയുടെ വിവിധ ഭാഗങ്ങളിലായാണ്.