മുംബൈ: മുംബൈ പവർലൂം ഫാക്ടറിയിൽ ഇന്നു പുലർച്ചെ വൻ തീപിടുത്തം. ഫാക്ടറിയോടു ചേർന്നിരിക്കുന്ന വീടുകളിലും തീ പടർന്നതിനെത്തുടർന്ന് പ്രദേശവാസികൾ ആശങ്കയിലാണ്. കെട്ടിടങ്ങളിൽ ആരെങ്കിലും കുടുങ്ങിക്കിടപ്പുണ്ടോ എന്നറിവായിട്ടില്ല. അഞ്ച് അഗ്നിശമനയൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾ ലഭ്യമാവുന്നതേയുളളൂ.