ന്യൂഡൽഹി: ജെ.എന്‍.യു.വിൽ അഫ്സൽ ഗുരു അനുസ്മരണം സംഘടിപ്പിച്ച വിദ്യാർഥികൾക്കെതിരെ ശക്തമായ നടപടിയുമായി സർവകലാശാല അധികൃതർ. കനയ്യ കുമാറും, ഉമർ ഖാലിദും ഉൾപ്പടെ 5 വിദ്യാർഥികളെയാണ് കോളജിൽ നിന്ന് സസ്പെന്‍ഡ് ചെയ്തത്.
ഒരു വർഷത്തേക്കാണ് സസ്പെൻഷൻ. ജെ.എന്‍.യു. സംഭവം അന്വേഷിച്ച ഉന്നതാധികാര സമിതി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
കഴിഞ്ഞ ഫെബ്രുവരി 9 നാണ് രാജ്യത്തെ ഞെട്ടിച്ച അഫ്സൽ ഗുരു അനുസ്മരണ പരിപാടി ജെ എൻ യുവിൽ അരങ്ങേറിയത്. ഇതിനെ തടയാൻ എ ബി വി പി ഉൾപ്പെടെയുള്ള വിദ്യാർത്ഥി സംഘടനകൾ രംഗത്തെത്തിയിരുന്നു.