NewsKerala

പൂരത്തിന്റെ ചരിത്രം പറഞ്ഞ് ചിത്രങ്ങള്‍

തൃശ്ശുര്‍: തൃശ്ശൂര്‍ പൂരത്തിന്റെ പഴയ കാല ചിത്രങ്ങള്‍ ഓര്‍മ്മപ്പൂക്കളെ പോലെ സൂക്ഷിക്കുകയാണ് തൃശ്ശൂര്‍ മൊണാലിസ സ്റ്റുഡിയോ ഉടമ ജനാര്‍ദ്ദനന്‍. 4 പതിറ്റാണ്ടിന് മുമ്പുള്ള ചിത്രങ്ങള്‍ പൂരത്തിന്റെ ചരിത്രത്തിനൊപ്പം സഞ്ചരിക്കുന്നു.

കുറുപ്പം റോഡിലുള്ള മൊണാലിസ സ്റ്റുഡിയോ തൃശ്ശൂരിന്റെ ചരിത്രത്തെ അടയാളപ്പെടുത്തിയ ഇടങ്ങളിലൊന്നാണ്. നാല് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സ്റ്റുഡിയോ ഉടമ ജനാര്‍ദ്ധനന്‍ പകര്‍ത്തിയ പൂരച്ചിത്രങ്ങള്‍ ഓര്‍മ്മകളിലെ ഏടുകളാണ്. ഫിലിമില്‍ നിന്നും ഡിജിറ്റലിലേക്ക് മാറിയ ചിത്രങ്ങളുടെ ലോകത്ത് എന്നും തലയെടുപ്പോടെ നില്‍ക്കുന്നു ഈ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോകള്‍.

ഒരു ചിത്രം സമ്മാനിക്കുന്ന ആത്മസംതൃപ്തി ഈ ഡിജിറ്റല്‍ കാലത്തിന് അന്യമാണെന്ന് ജനാര്‍ദ്ധന്‍ പറയുന്നു. പ്രിയപ്പെട്ട പൂരച്ചിത്രങ്ങള് ഏതെന്ന് ചോദിച്ചാല്‍ അറുപത്തിയെട്ടിലെടുത്ത കുടമാറ്റം തന്നെ. ഫോട്ടോഗ്രാഫറെ സംബന്ധിച്ചിടത്തോളം തൃശ്ശൂര്‍ പൂരത്തിന്റെ ഏറ്റവും വലിയ ദൃശ്യവിരുന്നത്രേ കുടമാറ്റം.

ഫോട്ടോഗ്രഫി സജീവമായ കാലത്തെ പത്രത്താളുകള്‍ പരതിയാല്‍ കാണാം, ജനാര്‍ദ്ധനന്റെ പടങ്ങള്‍ പേജുകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. സ്റ്റുഡിയോ തുടങ്ങിയ കാലം മുതല്‍ ഒരു പൂരവും ഒഴിവാക്കിയിട്ടില്ല ജനാര്‍ദ്ധനന്‍. ഇത്തവണയും പൂരപ്പറമ്പില്‍ വേറിട്ട ചിത്രമൊപ്പിയെടുക്കാന്‍ ജനാര്‍ദ്ധനന്‍ ഉണ്ടാകുമെന്നുറപ്പ്.

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close