തിരുവനന്തപുരം:പരവൂര്‍ ദുരന്തത്തില്‍ ഏതന്വേഷണത്തിനും സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മന്ത്രിസഭായോഗതീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. നാളെ ഹൈക്കോടതിയെ നിലപാടറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദുരന്തത്തിന്റെ വ്യാപ്തി നിര്‍ണയിക്കാനായി അടൂര്‍ പ്രകാശ്, ഷിബു ബേബിജോണ്‍, വി.എസ് ശിവകുമാര്‍ എന്നിവരടങ്ങുന്ന മന്ത്രിസഭാ ഉപസമിതി നാളെ ദുരന്തസ്ഥലം സന്ദര്‍ശിക്കുമെന്നും, ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.
അന്വേഷണത്തില്‍ ഒരു വീഴ്ചയും ഉണ്ടാകില്ലെന്നും ദുരന്തത്തിന്റെ ഇരകള്‍ക്ക് സഹായമെത്തിക്കാനായി 10 കോടി രൂപ ജില്ലാ ഭരണകൂടത്തിന് അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു