കോഴിക്കോട്: വിഷുക്കാല വിപണിയില്‍ താരമാവുകയാണ് ജൈവ പച്ചക്കറികള്‍. വിഷ രഹിത പച്ചക്കറിയെന്ന ബോധവല്‍ക്കരണത്തിന് ലഭിച്ച മികച്ച പ്രതികരണമാണ് ഇത്തവണത്തെ കോഴിക്കോട്ടെ വിപണിയില്‍ പ്രകടമാവുന്നത്.
കാര്‍ഷിക സമൃദ്ധിയുടെ ഗൃഹാതുരത്വം നിറഞ്ഞ ഓര്‍മ്മകളാണ് മലയാളിക്ക് വിഷു. കൊയ്ത്തു കഴിഞ്ഞ പാടങ്ങളില്‍ കണി വെള്ളരിയും, വെണ്ടയും, ചീരയും, വഴുതനയും, കൃഷി ചെയ്ത നല്ല ഇന്നലെകളുടെ മധുര സ്മരണകള്‍.
കൃഷി അന്യം നിന്ന് പോകുന്നുവെന്ന പരിഭവം ഉയരുന്നതിനിടയിലും ഇത്തവണ വിഷു ചന്തയിലേക്കൊഴുകിയെത്തിയത് നാട്ടിന് പുറങ്ങളില്‍ നിന്നും വിളവെടുത്ത പച്ചക്കറികള്‍ തന്നെ. അതും തനി ജൈവ രീതിയില്‍ കൃഷി ചെയ്തവ.
കുടുംബ ശ്രീ, അയല്‍ക്കൂട്ടം, സഹരണ സംഘങ്ങള്‍, ക്ലബ്ബുകള്‍, പൂര്‍വ വിദ്യാര്‍ത്ഥി സംഘടനകള്‍, ഇങ്ങനെ പോകുന്നു നന്മയുടെ വിത്ത് വിളയിക്കുന്ന സംഘങ്ങള്‍.
അതിര്‍ത്തികള്‍ കടന്നെത്തുന്ന വിഷ ലിപ്തമായ പച്ചക്കറികളെ പ്രതിരോധിക്കുവാനുള്ള ചെറുതെങ്കിലും ശക്ത്തമായ ചെറുത്തു നില്പ്പുകളാണിത്.
വിഷം തിന്നു മടുത്ത മലയാളിക്ക് ഇത്തവണ വിഷു സദ്യക്ക് വിഷ രഹിത പച്ചക്കറികളുടെ രുചിയേറിയ വിഭവങ്ങള്‍ തന്നെ ഒരുക്കാം.