കൊല്ലം: പരവൂരിൽ വൻ ദുരന്തത്തിനു കാരണമായ വെടിക്കെട്ടിന്റെ കരാറുകാരന് കരിമരുന്ന് നൽകിയ, വ്യാപാരി അറസ്റ്റിലായി. അനധികൃതമായി കരിമരുന്നു സൂക്ഷിച്ചതിനാണ് അറസ്റ്റ് ചെയ്തത്. കൊല്ലം സ്വദേശി സിയാദിനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വെടിക്കെട്ട് കരാറുകാരൻ കൃഷ്ണൻകുട്ടിക്കാണ് ഇയാൾ കരിമരുന്ന് നൽകിയത്. അപകടസ്ഥലത്തു നിന്നും, ഇയാൾക്കൊപ്പമാണ് കൃഷ്ണൻകുട്ടി രക്ഷപ്പെട്ടത്.