ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ വികസന നയങ്ങളെ ശ്ലാഘിച്ചു കൊണ്ട്, ഷിയാ പുരോഹിതൻ മൗലാനാ കാൽബെ ജാവാദും, അന്താരാഷ്‌ട്ര ഇസ്ലാമിക പണ്ഡിതനായ കമാർ ആഘയും, ഷാഹിദ് സിദ്ദിഖിയുമടങ്ങുന്ന സംഘം. പ്രത്യേകം വിളിച്ചു ചേർത്ത യോഗത്തിൽ, പ്രധാനമന്ത്രിയുടെ സൗദി സന്ദർശനത്തെ അവർ അഭിനന്ദിച്ചു. ഒപ്പം, പശ്ചിമേഷ്യയും, മദ്ധ്യേഷ്യയും, വടക്കേ ആഫ്രിക്കയും അടക്കമുളള പ്രവിശ്യകളിലെ ജനങ്ങൾ, വിശിഷ്യാ യുവാക്കൾ നരേന്ദ്രമോദിയുടെ വികസന നയങ്ങളെ പ്രതീക്ഷയോടെ നോക്കിക്കാണുന്നവരാണെന്നും, അവർ ഭാരതവുമായി കൂടുതൽ ദൃഢമായ ബന്ധം കാംഷിക്കുന്നുവെന്നും പറഞ്ഞു.
എൻ.ഡി.എ സർക്കാരിന്റെ, മുദ്ര ബാങ്കിംഗ്, പ്രധാൻമന്ത്രി ഫസൽ ബീമ യോജന പോലെയുള്ള പദ്ധതികൾ മുസ്ലീം ജനതയ്‌ക്ക് വളരെയേറെ ഗുണം ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. തന്റെ പ്രവർത്തനങ്ങൾ, വിദ്യാഭ്യാസത്തിന്; പ്രത്യേകിച്ചും പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകിക്കൊണ്ട് തുടരുമെന്നും അദ്ദേഹം ആവർത്തിച്ചു. നേതാക്കൾക്ക് നന്ദി പ്രകാശിപ്പിച്ചു കൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.