കറാച്ചി: പാകിസ്ഥാനിലെ തീവ്രവാദവിരുദ്ധ കോടതിയിൽ നാടീയ രംഗങ്ങൾ. ഒരു കേസിന്റെ വിചാരണ നടക്കുന്നതിനിടെ, മജിസ്ട്രേറ്റ്, തെളിവായി സമർപ്പിച്ച ബോംബ് എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നു ചോദിച്ചതേത്തുടർന്ന് കോൺസ്റ്റബിൾ ഗ്രനേഡിന്റെ പിൻ വലിച്ചൂരി. തുടർന്നുണ്ടായ സ്ഫോടനത്തെ തുടർന്ന് രണ്ടോളം പേർക്ക് പരിക്കേറ്റു. പരിക്കേററവരിൽ ഗ്രനേഡ് പ്രവർത്തനക്ഷമമാക്കിയ കോൺസ്റ്റബിളും ഉൾപ്പെടുന്നു. സംഭവത്തേത്തുടർന്ന് കോടതി നടപടികൾ നിർത്തി വച്ചു.