ന്യൂഡൽഹി: ഭാരതവുമായുളള സെക്രട്ടറിതല ചർച്ചകൾ തുടരാമെന്നും, പ്രശ്നപരിഹാരത്തിന് അതാവശ്യമാണെന്നും പാകിസ്ഥാൻ വിദേശകാര്യവക്താവ് നഫീസ് സക്കറിയ.
ഭാരതവുമായുളള ചർച്ചകൾ നിർത്തി വച്ചതായി പാകിസ്ഥാൻ ഹൈക്കമ്മീഷണർ അബ്ദുൾ ബാസിന്റെ പ്രസ്താവനയ്ക്കു തൊട്ടു പിന്നാലെയാണ് മാറിയ നിലപാടറിയിച്ച് പാകിസ്ഥാൻ മുന്നോട്ടു വന്നത്.
വിദേശകാര്യസെക്രട്ടറി തലത്തിലുളള ചർച്ചകൾക്ക് ഉപാധികൾ വയ്ക്കുന്നതു നല്ലതല്ലെന്നും, ഭാവിയെ പരിഗണിച്ചു ചർച്ചകൾ മുന്നോട്ടു പോകണമെന്നും നഫീസ് പറഞ്ഞു.