കോട്ടയം: ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന് സ്വന്തം പാര്‍ട്ടിയില്‍ നിന്നുതന്നെ വിമതശല്യം തലവേദനയാകുന്നു. കേരള കോണ്‍ഗ്രസ് എമ്മിലെ തന്നെ ജോസ്മോന് മുണ്ടയ്ക്കലാണ് ചാഴികാടനെതിരെ മത്സരിക്കാനിറങ്ങുന്നത്. പാര്‍ട്ടിയുടെ എതിര്‍പ്പ് അവഗണിച്ച് ജോസ്മോന് പ്രചാരണ രംഗത്ത് സജീവമാണ്.
വര്‍ഷങ്ങളായി കൊഴുവനാല്‍ പഞ്ചായത്ത് പ്രസിഡന്റായും ജില്ലാ പഞ്ചായത്ത് അംഗവുമായി പ്രവര്‍ത്തിച്ചിട്ടുള്ള കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ്മോന് മുണ്ടയ്ക്കലിന്റെ സ്ഥാനാര്‍ത്ഥിത്വം യുഡിഎഫിന് തലവേദനയാവുകയാണ്. വോട്ടിലുണ്ടാകുന്ന ഭിന്നത യുഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചഴികാടന്‍ വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. പാര്‍ട്ടി ഇടപെട്ട് അനുനയിപ്പിക്കാന്‍ ശ്രമം നടന്നെങ്കിലും ഫലമുണ്ടായില്ല. വികസന മുരടിപ്പിനെതിരെയാണ് തന്റെ മത്സരമെന്ന് ജോസ്മോന് പറയുന്നു.
യുഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്റെ സ്ഥാനാര്‍ത്ഥിത്വം കഴിഞ്ഞ തവണ ജനങ്ങള്‍ തള്ളിയതാണ്. ചാഴികാടനെ വീണ്ടും മത്സരിപ്പിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേിച്ചാണ് ജോസ്മോന് ഇത്തവണ ഏറ്റുമാനൂരില്‍ നിന്നും ജനവിധി തേടുന്നത്.
യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നാണ് ജോസ്മോന് മുണ്ടയ്ക്കലിന്റെ കണക്കുകൂട്ടല്‍.