ന്യൂഡൽഹി: സേനാനവീകരണവുമായി ഭാരതീയ കരസേന. ‘ശത്രുജിത്‘ എന്നു പേരിട്ടിരിക്കുന്ന ഈ സേനാ അഭ്യാസപരിശീലനം, താർ മരുഭൂമിയിലാണ് നടക്കുന്നത്. കാലാൾപ്പട, സായുധ-പീരങ്കി സൈനിക വിഭാഗങ്ങളും സംയുക്തമായി നടത്തുന്ന അഭ്യാസപരിശീലനം സേനയുടെ കരുത്തും, യുദ്ധതന്ത്രവും വികസിപ്പിക്കുന്നതിനു പര്യാപ്തമാണ്. ഇത് അണു-ജൈവ-രാസ യുദ്ധങ്ങളെ ക്രിയാത്മകമായി നേരിടാൻ സൈന്യത്തിനു ശക്തി പകരും.
പാകിസ്ഥാന്റെ സമീപകാല നയതന്ത്രസമീപനങ്ങളുടെ പശ്ചാത്തലത്തിൽ, ഈ സൈനികാഭ്യാസപരിശീലനം തന്ത്രപ്രാധാന്യമർഹിക്കുന്നു.