കോഴിക്കോട്: പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ, പി.സി. ജോർജ്ജിനെ അനുകൂലിക്കുമെന്ന് എസ്.ഡി.പി.ഐ. സംസ്ഥാന അദ്ധ്യക്ഷൻ കെ.എം. അഷറഫ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. എസ്.ഡി.പി.ഐ നിയമസഭാതെരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടിയുമായി സഖ്യമുണ്ടാക്കിയിട്ടുണ്ടെന്നും, അഖിലേഷ് യാദവ്, മുലായം സിംഗ് യാദവ് തുടങ്ങിയവർ പ്രചാരണത്തിനായി കേരളത്തിലെത്തുമെന്നും അഷറഫ് അറിയിച്ചു.
കഴിഞ്ഞ, ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ, ഈരാറ്റുപേട്ടയിൽ എസ്.ഡി.പി.ഐ അഞ്ചു സീറ്റുകൾ നേടിയിരുന്നു.