NewsKeralaIndia

പ്രധാൻമന്ത്രി മുദ്രയോജന: കേരളത്തിന് ലഭിച്ചത് 4,727 കോടി

കൊച്ചി: കേന്ദ്രസർക്കാർ പദ്ധതിയായ, പ്രധാൻമന്ത്രി മുദ്ര യോജനയിലൂടെ  (Micro Units Development and Refinance Agency) കേരളത്തിലെ വ്യവസായമേഖലയിൽ ഇതു വരെ 4,727 കോടി രൂപ വിതരണം ചെയ്തു. കേരളത്തിൽ 8,30,411 അപേക്ഷകർക്കാണ് പദ്ധതി പ്രയോജനം ചെയ്തത്. 4,857.68 കോടി രൂപ അനുവദിച്ചതിൽ, ഇതു വരെ 4,727.38 കോടി വിതരണം ചെയ്തു കഴിഞ്ഞു. രാജ്യത്താകമാനം 34,88,0924 അപേക്ഷകർക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭ്യമായത്. ഇതു വഴി, രാജ്യവ്യാപകമായി 1,32,954.73 കോടി രൂപയാണ് വിതരണം ചെയ്തത്.

കർണ്ണാടകമാണ്, മുദ്ര യോജന വഴി ഏറ്റവും കൂടുതൽ തുക വിതരണം ചെയ്തത് (16,469.43 കോടി) രണ്ടാം സ്ഥാനത്ത് തമിഴ്‌നാടും (15,496.86 കോടി) മൂന്നാമത് മഹാരാഷ്ട്രയുമാണ് (13,372.42 കോടി)

ഭാരതത്തിൽ ആകമാനം അഞ്ചേമുക്കാൽ കോടിക്കു മേൽ ചെറുകിട സംരംഭകരുളളതിൽ കേവലം നാലു ശതമാനം സംരംഭകർക്കു മാത്രമാണ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും നേരിട്ട് ധനസഹായൾ ലഭിക്കുന്നത്. ഈയവസ്ഥയിൽ പന്ത്രണ്ടു കോടിയോളം പൗരന്മാർ ഉപജീവിക്കുന്ന ചെറുകിട വ്യവസായ മേഖലയെ ശക്തിപ്പെടുത്തുന്നതിനു വേണ്ടിയാണ് കഴിഞ്ഞ വർഷം കേന്ദ്രസർക്കാർ ഈ പദ്ധതി ആവിഷ്കരിക്കുന്നത്. കഴിഞ്ഞ വർഷം ഏപ്രിൽ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഈ പദ്ധതി ഉദ്ഘാടനം ചെയ്തത്.

രാജ്യവ്യാപകമായി സ്വാഗതം ചെയ്യപ്പെട്ട മുദ്ര യോജന, കേരളത്തിൽ ചില തൽപ്പരകക്ഷികൾ പിന്നോട്ടടിക്കാൻ ശ്രമിച്ചത് വാർത്തയായിരുന്നു. കുറഞ്ഞ പലിശയ്ക്ക് ഈടില്ലാതെ വായ്പ ലഭ്യമാകുന്ന പദ്ധതി ശിശു, കിഷോർ, തരുൺ എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു. യഥാക്രമം അൻപതിനായിരം രൂപ വരെയും, 50,000 മുതൽ അഞ്ചു ലക്ഷം വരെയും, 5 ലക്ഷം മുതൽ പത്തു ലക്ഷം വരെയുമാണ് വായ്പാ തുക അനുവദിക്കുന്നത്. പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ, കൊച്ചി നോഡൽ ഓഫീസിൽ നിന്നോ (0484 2401378) [email protected] എന്ന വെബ്‌സൈറ്റ് വിലാസത്തിലോ ലഭ്യമാണ്.

3 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close