കണ്ണൂർ: കണ്ണൂരിൽ വിമതനായി മത്സരിക്കുന്ന പി.കെ. രാഗേഷിനെ കോൺഗ്രസ് പാർട്ടിയിൽ നിന്നു പുറത്താക്കിയതായി, ഡി.സി.സി. കണ്ണൂർ ജില്ലാ പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു. കഴിഞ്ഞ ദിവസം രാഗേഷും മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയിരുന്നു.
ആറു വർഷത്തേക്കാണ് നടപടി. വിമത പ്രവർത്തനങ്ങളുടെ പേരിലാണ് രാഗേഷിനെ പുറത്താക്കിയതെന്നും കെ. സുരേന്ദ്രൻ അറിയിച്ചു.