മുംബൈ: ബോളിവുഡ് അഭിനയ പ്രതിഭ ദിലീപ് കുമാർ സുഖം പ്രാപിച്ചു വരുന്നുവെന്നും, അദ്ദേഹത്തെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചിട്ടില്ലെന്നും, ഭാര്യ സൈറാ ബാനു, ദിലീപ് കുമാറിന്റെ ഔദ്യോഗിക ട്വിറ്ററിൽ അറിയിച്ചു.
കടുത്ത പനിയും, ശ്വാസതടസ്സവും മൂലം ദിലീപ് കുമാറിനെ ഇന്നലെ രാത്രി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ വായിലൂടെ നൽകുന്ന മരുന്നുകളേക്കാൾ ഇഞ്ചക്ഷൻ ആണ് നല്ലതെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചതേത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും, അപകടാവസ്ഥയില്ലെന്നും അവർ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ അറിയിച്ചു.