ബത്തേരി: എൻ.ഡി.എ സ്ഥാനാർത്ഥിയായി ബത്തേരിയിൽ മത്സരിക്കുന്ന സി.കെ. ജാനുവിന് വധഭീഷണി. കോടിയേരി ടൈഗേഴ്സ് ഫോഴ്സ്, തലശ്ശേരി എന്ന് വിലാസം സൂചിപ്പിച്ചിരിക്കുന്ന ഭീഷണിക്കത്തിൽ, ജാനു എൻ.ഡി.എ. സ്ഥാനാർത്ഥിയാവുന്നത് സി.പി.എമ്മിനു ദോഷകരമാണെന്നും, മത്സരത്തിൽ നിന്നും പിൻമാറണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മത്സരത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ പിന്നോക്കം പോയാൽ ജാനുവിനെയും, കുടുംബത്തെയും ആക്രമിക്കുമെന്നാണ് ഭീഷണി. വടക്കൻ ജില്ലകളിലെ രാഷ്ട്രീയ സ്വഭാവവും, സി.പി.എം തുടർന്നു വരുന്ന ഉന്മൂലനസിദ്ധാന്തവും വിലയിരുത്തുമ്പോൾ ഈ ഭീഷണിയെ നിസ്സാരമായി കാണാനാവില്ല.
സംഭവത്തിനെതിരേ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി. വയനാട് ജില്ലാനേതൃത്വം ആവശ്യപ്പെട്ടു. ബി.ജെ.പി. വയനാട് ജില്ലാ അദ്ധ്യക്ഷൻ സജി ശങ്കർ, ജനറൽ സെക്രട്ടറി പി.ജി. ആനന്ദ് കുമാർ, കെ. സദാനന്ദൻ തുടങ്ങിയവർ സംസാരിച്ചു.