മുംബൈ: രാജ്യം വിട്ട മദ്യ വ്യവസായി വിജയ് മല്യയ്ക്ക് എതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യ പ്രകാരം മുംബൈ കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്.
ചോദ്യം ചെയ്യലിനായി മൂന്നുതവണ സമന്‍സ് അയച്ചെങ്കിലും ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് നടപടി.
വിദേശത്ത് ഭൂമിയും ബംഗ്ലാവും വാങ്ങാന്‍ 430 കോടി രൂപ ചെലവഴിച്ചത് അനധികൃതമെന്ന് ചൂണ്ടിക്കാട്ടിയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മല്ല്യക്ക് നോട്ടിസ് അയച്ചത്. എന്നാല്‍ തുടര്‍ച്ചയായി ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു.