ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാവിലെ ജമ്മു കശ്മീരിൽ എത്തി. ജമ്മു വിമാനത്താവളത്തിന്റെ ടെക്നിക്കൽ ഏരിയയിൽ പ്രധാനമന്ത്രിയെ, ഗവർണർ എൻ.എൻ. നോഹ്ര, മുഖ്യമന്ത്രി മെഹ്ബൂബാ മുഫ്തി, മുതിർന്ന മന്ത്രിമാർ, ഉയർന്ന സൈനികോദ്യോഗസ്ഥർ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.
ഒരു ദിവസം നീളുന്ന സന്ദർശനത്തിൽ കത്രയിലെ ശ്രീ മാതാ വൈഷ്ണോദേവി യൂണിവേഴ്സിറ്റിയിൽ കോൺവൊക്കേഷനിൽ വിദ്യാർത്ഥികളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ഒപ്പം ശ്രീ മാതാ വൈഷ്ണോദേവി നാരായണ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയുടെ ഔപചാരികമായ ഉദ്ഘാടനകർമ്മം നിർവ്വഹിക്കും. 250 പേരെ കിടത്തി ചികിത്സിക്കാൻ കഴിയുന്നതാണ് 300 കോടി ചിലവിട്ടു നിർമ്മിച്ചിരിക്കുന്ന ആശുപത്രി. 2014 നു ശേഷം മോദിയിത് മൂന്നാം തവണയാണ് ജമ്മുവിലെത്തുന്നത്.