ജമ്മു: പ്രധാനമന്ത്രി എത്തുന്നതിനു മണിക്കൂറുകൾക്കു മുൻപേ ജമ്മുവിൽ പാക് തീവ്രവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമം. ചിൽമാർക്ക് അതിർത്തിയിൽ രണ്ടു ഭീകരർ നുഴഞ്ഞു കയറാൻ ശ്രമിച്ചത് ശ്രദ്ധയിൽ പെട്ട ബി.എസ്.എഫ്. നിറയൊഴിക്കുകയായിരുന്നു. തുടർന്ന് ഭീകരർ ശ്രമം ഉപേക്ഷിച്ച് പിൻവാങ്ങി. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ജമ്മുവിൽ സുരക്ഷ ശക്തമാക്കിയിരുന്നു. രണ്ടു ഡസനോളം എൻ എസ് ജി കമാൻഡോകളെയാണ് സ്ഥലത്ത് വിന്യസിച്ചിരിക്കുന്നത്. ആക്രമണശ്രമത്തിൽ ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.