തിരുവനന്തപുരം: ശതകോടീശ്വരനായ മദ്യരാജാവ് വിജയ് മല്യയ്ക്കും സർക്കാർ ഭൂമി പതിച്ചു നൽകി ഉമ്മൻ ചാണ്ടി സർക്കാർ. വിജയ് മല്യയുടെ യു.ബി. ഗ്രൂപ്പിനാണ് കഞ്ചിക്കോട്ടെ സർക്കാർ ഭൂമി നിസ്സാര വിലയ്ക്ക് പതിച്ചു നൽകിയത്.
മൂന്നുലക്ഷത്തോളം രൂപ സെന്റിനു വിലയുള്ള പാലക്കാട് പുതുശ്ശേരി വെസ്റ്റിലെ ഭൂമി 70,000 രൂപ കണക്കാക്കി 20 ഏക്കറാണ് യു.ബി. ഗ്രൂപ്പിന് പതിച്ചു നൽകിയത്. വിവരാവകാശനിയമപ്രകാരം ലഭ്യമായ രേഖയിലാണിത് വ്യക്തമായിരിക്കുന്നത്. ആകെ 14 കോടിയുടെ ഇടപാടാണ് ഈ വകയിൽ യു.ബി. ഗ്രൂപ്പുമായി സർക്കാർ നടത്തിയിട്ടുളളത്.
ഇത്രയും ഭീമമായ ഇളവു നൽകാനുളള സാഹചര്യമെന്തെന്നും, എന്താവശ്യത്തിനാണ് ഭൂമി നൽകിയിരിക്കുന്നതെന്നും വ്യക്തമല്ല.