വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് യു.എസ്. നിയമനിർമ്മാണസഭയിലെ സീനിയർ അംഗങ്ങളുടെ പ്രത്യേക ക്ഷണം. യു.എസ്. ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സ് ഫോറിൻ അഫയേഴ്സ് കമ്മറ്റിയാണ്, ജൂണിൽ നടക്കുന്ന കോൺഗ്രസ്സിന്റെ യോഗത്തെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രിയെ ക്ഷണിച്ചത്.
പ്രതിരോധം, ജീവകാരുണ്യ-ദുരന്തനിവാരണ പ്രവർത്തനങ്ങൾ, ബഹിരാകാശ സഹകരണം തുടങ്ങിയ വിഷയങ്ങളിൽ നരേന്ദ്രമോദിയിൽ നിന്നും നേരിട്ടുളള അഭിപ്രായങ്ങൾ കേൾക്കാൻ ഇതൊരു നല്ല അവസരമാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്ന് റിപ്പബ്ലിക്കൻ കമ്മറ്റിയുടെ ചെയർമാൻ എഡ് റോയ്സ് പറഞ്ഞു.
യു.എസ്. സെനറ്റിനെ അഭിസംബോധന ചെയ്യാൻ ലഭിക്കുന്ന ക്ഷണം രാഷ്ട്രാന്തരതലത്തിലെ മികച്ച ഒരംഗീകാരമായി കരുതപെടുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബർ 24 ന് പോപ്പ് ഫ്രാൻസിസും, ഏപ്രിൽ 29 ന് ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബേയും മാത്രമാണ് ഇത്തരത്തിൽ മുഖ്യ ക്ഷണിതാവായിട്ടുള്ളത്.