സേലം: ഡി.എം.ഡി.കെ സ്ഥാപകനും, തമിഴ്നാട്ടിലെ 2016 നിയമസഭാതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയും, നടനുമായ വിജയകാന്ത്, തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രകോപിതനായി മാദ്ധ്യമപ്രവർത്തകനെ മർദ്ദിക്കാൻ തുനിഞ്ഞ സംഭവം തമിഴ്നാട്ടിൽ വിവാദമായി.
മെയ് 16നു നടക്കാനിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പ് പ്രചാരണത്തിന് സേലത്തെത്തിയതായിരുന്നു വിജയകാന്ത്. എന്നാൽ എന്താണ് വിജയകാന്തിനെ പ്രകോപിതനാക്കിയതെന്നു വ്യക്തമല്ല. വിജയകാന്ത് കോപത്തോടെ അടിക്കാനൊരുങ്ങുന്ന ദൃശ്യങ്ങൾ ദൃശ്യമാദ്ധ്യമങ്ങൾ ആവർത്തിച്ചു സംപ്രേഷണം ചെയ്തതോടെ സംഭവം വിവാദമാവുകയായിരുന്നു. ക്യാപ്റ്റൻ എന്നാണ് അണികളുടെയിടയിൽ വിജയകാന്ത് വിളിക്കപ്പെടുന്നത്.