ന്യൂഡൽഹി : നടൻ സുരേഷ് ഗോപി രാജ്യസഭാംഗമാകും. രാഷ്ട്രപതി നാമനിർദ്ദേശം ചെയ്യുന്ന 12 അംഗങ്ങളിൽ കലാകാരൻമാരുടെ വിഭാഗത്തിലേക്കാണ് സുരേഷ് ഗോപിയുടെ പേര് നിർദ്ദേശിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സുരേഷ് ഗോപിയുടെ പേര് നിർദ്ദേശിച്ചത്.
കേരളത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമ്മാനമാണ് തന്റെ എം.പി.പദവിയെന്ന് സുരേഷ് ഗോപി പറഞ്ഞു. ഔദ്യോഗിക പ്രഖ്യാപനം വന്ന ശേഷം കൂടുതൽ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ സ്ഥാന ലബ്ധിയെ തുടർന്ന് സുരേഷ് ഗോപി തലസ്ഥാനത്ത് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലടക്കം വിവിധ ക്ഷേത്രങ്ങളിൽ ദർശനം നടത്തി. മുതിർന്ന ബിജെപി നേതാവ് ഒ.രാജഗോപാലും സുരേഷ് ഗോപിക്കൊപ്പമുണ്ടായിരുന്നു. രാവിലെ അദ്ദേഹം ബിജെപി ആസ്ഥാനം സന്ദർശിക്കും.