ന്യൂഡൽഹി : ഉത്തരഖണ്ഡിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതിനെതിരെയുളള സംസ്ഥാന ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രസർക്കാർ സമർപ്പിച്ച അപ്പീലിലാണ് സുപ്രീംകോടതിയുടെ വിധി.
ഉത്തരഖണ്ഡിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ കേന്ദ്രസർക്കാർ ഉത്തരവ് ഇന്നലെയാണ് ഹൈക്കോടതി റദ്ദാക്കിയത് . ഹരീഷ് റാവത്തിന്റെ നേതൃത്വത്തിലുളള സർക്കാരിന് തുടരാൻ അർഹതയുണ്ടെന്നായിരുന്നു വിധി.
ഇതിനെതിരെ കേന്ദ്രസർക്കാർ നൽകിയ അപ്പീലിലാണ് സുപ്രീം കോടതി സ്റ്റേ അനുവദിച്ചത് . ഈ മാസം ഇരുപത്തേഴ് വരെ രാഷ്ട്രപതി ഭരണം നിലനിൽക്കും . 27 ന് കേസ് വീണ്ടും പരിഗണിക്കും. സംസ്ഥാനത്തുണ്ടായ ഭരണഘടനാ പ്രതിസന്ധി ഗുരുതരമാണെന്നും ഭരണഘടബാ ബഞ്ച് വിശദമായി തന്നെ വാദം കേൾക്കണമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
കഴിഞ്ഞമാസം 18 ന് നിയമസഭയിലെ 9 കോൺഗ്രസ് എം എൽ എ മാർ കൂറുമാറി ബിജെപ്പിക്കൊപ്പം ചേർന്നതോടെയാണ് സംസ്ഥാനത്ത് പ്രതിസന്ധി ഉടലെടുത്തത് . സർക്കാരുന്നയിക്കാൻ ബിജെപി അവകാശവാദം ഉന്നയിച്ചതോടെ കൂറുമാറിയവരെ സ്പീക്കർ അയോഗ്യരാക്കി. തുടർന്ന് മാർച്ച് 27 നാണ് കേന്ദ്രം രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്.