പരവൂർ: കേരളത്തെ നടുക്കിയ പുറ്റിങ്ങൽ ദുരന്തം നടന്ന് ഇത്ര ദിവസമാകുമ്പൊഴും വിവിധ സംസ്ഥാനസർക്കാർ വകുപ്പുകൾ തമ്മിൽ വാഗ്വാദങ്ങൾ തുടരുന്നതിനിടെ ദുരന്തത്തെക്കുറിച്ചന്വേഷിക്കാൻ കേന്ദ്രസർക്കാർ ഏകാംഗ കമ്മീഷനെ നിയോഗിച്ചു. ജോയന്റ് ചീഫ് കൺട്രോളർ ഓഫ് എക്സ്പ്ലോസീവ്സ് എ.കെ യാദവാണ് കമ്മീഷൻ. പ്രധാനമന്ത്രിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് വ്യവസായമന്ത്രാലയം ഇദ്ദേഹത്തെ നിയമിച്ചത്.
കോടതിയുടെ പ്രത്യേകാധികാരമുള്ള കമ്മീഷൻ, വെടിക്കെട്ടിന്റെ സുരക്ഷാക്രമീകരണങ്ങൾ നിലവിലുണ്ടായിരുന്ന സാഹചര്യങ്ങൾ, സാങ്കേതികത്വങ്ങൾ തുടങ്ങിയവ വിലയിരുത്തും.
അടുത്തിടെ വെടിക്കെട്ടപകടത്തേത്തുടർന്ന് ഒളിവിലായിരുന്ന കരാറുകാരൻ കൃഷ്ണൻകുട്ടി, ഭാര്യ അനാർക്കലി, മരുമകൻ ഷിബു,സഹോദരീപുത്രൻ അശോകൻ, ക്ഷേത്രഭാരവാഹികൾ തുടങ്ങി 31 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.