ന്യൂഡൽഹി : റിയോയിൽ നടക്കുന്ന ഒളിമ്പിക്സിൽ ഇന്ത്യയുടെ ഗുഡ് വിൽ അംബാസഡറായി സൽമാൻ ഖാനെ തെരഞ്ഞെടുത്തതായി റിപ്പോർട്ട്. ആദ്യമായാണ് ഒരു ബോളിവുഡ് താരം ഒളിമ്പിക്സിൽ ഇന്ത്യയുടെ ഗുഡ് വിൽ അംബാസഡറാകുന്നത്.
ബ്രസീലിയൻ നഗരമായ റിയോ ഡി ജനീറോയിലാണ് കായിക മാമാങ്കം നടക്കുന്നത് . ഗ്രീസിലെ പുരാതന നഗരമായ ഒളിമ്പിയയിൽ ദീപശിഖ തെളിഞ്ഞു കഴിഞ്ഞു. രാജ്യങ്ങളിലുടനീളം പ്രയാണം നടത്തി ഓഗസ്റ്റ് 5 ന് ദീപശിഖ ഒളിമ്പിക് വേദിയിലെത്തും.