സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി മണ്ഡലത്തിലെ എൻ.ഡി.എ. സ്ഥാനാർത്ഥി സി.കെ. ജാനുവിനെ ജാതി പറഞ്ഞ് അധിക്ഷേപിച്ചുവെന്ന് പരാതി. തെരഞ്ഞെടുപ്പ് പത്രികാസമർപ്പണത്തിനു മുന്നോടിയായി ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിനായി മാനതവാടി തഹസീൽദാറിനെ സമീപിച്ചപ്പോഴാണ് സി.കെ. ജാനുവിന് ഈ ദുരനുഭവമുണ്ടായതെന്ന് അവർ ജനം ടി വിയോടു പ്രതികരിച്ചു.