കാവി ഭീകരനെന്നു മുദ്രകുത്തി കോൺഗ്രസ് ഭീകരർ ലെഫ്റ്റനന്റ് കേണൽ ശ്രീകാന്ത് പുരോഹിതിനെ ജയിലിലടച്ചതിനു പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷക നീലാ ഗോഖലെ. പല രഹസ്യങ്ങളും കുഴിച്ചു മൂടുന്നതിനു വേണ്ടി അദ്ദേഹത്തെ കാവിഭീകരനെന്ന് മുദ്ര കുത്തുകയായിരുന്നു.
ഭീകരവാദവിരുദ്ധനീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചയാളാണ് ശ്രീകാന്ത് പുരോഹിത്. എന്നാൽ അദ്ദേഹത്തിനു നേരിടേണ്ടി വന്നത് രാജ്യത്തെ മറ്റേതൊരു സൈനികനും നേരിടേണ്ടി വന്നതിനേക്കാൾ വലിയ ക്രൂരതയാണ്. നീലാ ഗോഖലെ ജനം ടി.വിയോടു പറഞ്ഞു.
അതേസമയം പുരോഹിതിന്റെ നിരപരാധിത്വം തെളിയിക്കാനുളള രണ്ടാംഘട്ട ശ്രമങ്ങൾ തുടങ്ങി. ജാമ്യത്തിനായി അദ്ദേഹം മുംബൈ ഹൈക്കോടതിയിൽ ഹർജി നൽകി. 2007 ലെ സംജോത്ധ എക്സ്പ്രസ് സ്ഫോടനത്തിൽ അദ്ദേഹത്തിന് യാതൊരു പങ്കുമില്ലെന്ന് എൻ.ഐ.എ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഹർജ്ജി സമർപ്പിച്ചത്.