ന്യൂഡൽഹി : വടക്കൻ ഡൽഹിയിൽ ബഹുനിലക്കെട്ടിടത്തിന് തീ പിടിച്ചു. നേതാജി സുഭാഷ് പ്ളെയ്സിലെ ഒരു ഓഫീസ് കെട്ടിടത്തിനാണ് തീപിടിച്ചത് . ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല .
ഇരുപതോളം ഫയർ എഞ്ചിനുകൾ തീയണയ്ക്കാനുള്ള കഠിന പരിശ്രമത്തിലാണ് .
അതിനിടെ ബീഹാറിലെ ധാർബംഗയിൽ നടന്ന തീപിടിത്തത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു . ആയിരത്തോളം വീടുകൾ അഗ്നിക്കിരയായി. ഹനുമാൻ നഗറിലാണ് തീപിടിത്തമുണ്ടായത് . നിരവധി ഫയർ എഞ്ചിനുകൾ തീയണയക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും സ്ഥിതി ഇതുവരെ നിയന്ത്രണ വിധേയമായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ
WATCH: Fire breaks out at Pearls Business Park building in Netaji Subhash Place in Delhi, fire tenders at the spothttps://t.co/AvrLSw6Act
— ANI (@ANI_news) April 24, 2016