കൊൽക്കത്ത: പശ്ചിമബംഗാളിൽ ഇന്ന് നാലാം ഘട്ട തെരഞ്ഞെടുപ്പ്. 49 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 12481 ബൂത്തുകളിലായി ഒരു കോടിയിലധികം പൗരന്മാർ ഇന്ന് സമ്മതിദാനാവകാശം വിനിയോഗിക്കും. ശക്തമായ സുരക്ഷാക്രമീകരണങ്ങൾക്കിടയിലാണ് തെരഞ്ഞെടുപ്പ് പ്രക്രിയ പുരോഗമിക്കുന്നത്. തൃണമൂൽ കോൺഗ്രസ്സും, ബി.ജെ.പിയും തമ്മിലാണ് നേർക്കുനേർ മത്സരം.