തിരുവനന്തപുരം: പി. ജയരാജന്റെ നെടുമങ്ങാട്ടെ വിവാദപ്രസംഗം പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സി.പി.എമ്മിന്റെ അക്രമവും, കൊലപാതകവും പാർട്ടിയുടെ കടം വീട്ടലാണെന്നായിരുന്നു പി.ജയരാജൻ പ്രസംഗിച്ചത്.
കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിൽ ജയരാജനു പങ്കുണ്ട്. കതിരൂർ മനോജ് വധക്കേസിന്റെ അന്വേഷണം ശരിയായ ദിശയിൽ പോകുന്നതിന്റെ സൂചനയാണിതെന്നും ചെന്നിത്തല പറഞ്ഞു.