കൊൽക്കൊത്ത: നാലാം ഘട്ട തെരഞ്ഞെടുപ്പു പുരോഗമിക്കുന്ന പശ്ചിമബംഗാളിൽ വ്യാപകമായ അക്രമമെന്ന് റിപ്പോർട്ട്. തൃണമൂൽ കോൺഗ്രസ് – സി.പി.എം പ്രവർത്തകർ പലയിടത്തും പരസ്പരം ഏറ്റുമുട്ടി.
നോർത്ത് 24 പർഗാനാസ്, ന്യൂടൗൺ തുടങ്ങിയ ഇടങ്ങളിലാണ് സംഘർഷം തുടരുന്നത്. ബീച്ച്പൂരിൽ സി.പി.എം പ്രവർത്തകന്റെ വീടിനു നേരേയുണ്ടായ ആക്രമണത്തിൽ 3 വയസ്സുള്ള കുട്ടിക്ക് പരിക്കേറ്റു.