ബംഗലുരു: വർദ്ധിച്ചു വരുന്ന വേനൽച്ചൂടിൽ ഭാരതത്തിന്റെ ഉദ്യാനനഗരമായ ബംഗലുരുവും വരളുന്നു. ഇന്നലെ ബംഗലുരുവിൽ രേഖപ്പെടുത്തിയ ഉയർന്ന താപനില 39.2 ഡിഗ്രിയാണ്. 1867ൽ അന്തരീക്ഷതാപനില സൂക്ഷിക്കാൻ തുടങ്ങിയ കാലം മുതൽ ഇത് റെക്കോഡ് ചൂടാണ് രേഖപ്പെടുത്തിയത്.
ഇന്ന് ബംഗലുരുവിൽ രേഖപ്പെടുത്തിയ ഉയർന്ന താപനില 33.4 ആണ്. ലഘുവായ മഴ പ്രതീക്ഷിക്കുന്നെങ്കിലും അത് അന്തരീക്ഷ താപനില വീണ്ടും ഉയർത്തുമെന്ന ആശങ്കയിലാണ് സംസ്ഥാനം. 37 മുതൽ 38 ഡിഗ്രി വരെ താപനില ഉയരാൻ സാദ്ധ്യതയുണ്ടെന്നും അനുബന്ധ വൃത്തങ്ങൾ പറഞ്ഞു.
അതിനിടെ ആന്ധ്രയിലും, തെലുങ്കാനയിലും വേനൽച്ചൂടിൽ മരിച്ചവരുടെ എണ്ണം 150 കടന്നു.