പത്തനംതിട്ട: സംസ്ഥാനത്ത് പാറമടകളുടെ മറവിൽ വൻ സ്ഫോടകവസ്തു ശേഖരമുളളതായി പെട്രോളിയം ആൻഡ് എക്‍സ്‍പ്ലോസീവ് സേഫ്ടി ഓർഗനൈസേഷന്‍റെ കണക്കുകൾ. ഇതിൽ ഏറിയ ശതമാനവും അനധികൃതമാണ്. നിരോധിക്കപ്പെട്ട അമോണിയം നൈട്രേറ്റാണ് മിക്ക പാറമടകളും ഉപയോഗിക്കുന്നതെന്നും ഓർഗനൈസേഷൻ കണ്ടെത്തി. അമോണിയം നൈട്രേറ്റ് ഉപയോഗിച്ചുളള സ്ഫോടനത്തിന് ആഘാതം കൂടുതലായിരിക്കും.
നാടിനെ നടുക്കിയ പരവൂർ വെടിക്കെട്ടപകടത്തിലും അമോണിയം നൈട്രേറ്റിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു.