NewsGulf

പാര്‍ക്കിങ് സോണുകളില്‍ സീസണല്‍ പാര്‍ക്കിംഗ് നിരക്ക് വര്‍ദ്ധിപ്പിച്ചു

ദുബായ് : ദുബായ്‌യിലെ പാര്‍ക്കിങ് സോണുകളില്‍ സീസണല്‍ പാര്‍ക്കിംഗ് നിരക്ക് 60 മുതല്‍ 80 ശതമാനം വരെ വര്‍ദ്ധിപ്പിച്ചു. മേയ് ആദ്യ വാരം പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും.

ദുബായ് എമറൈറ്റില്‍ പുതിയതായി നിലവില്‍ വന്ന C, D എന്നീ പാര്‍ക്കിംഗ് സോണുകളിലാണ് സീസണല്‍ പാര്‍ക്കിംഗ് ന് 60 മുതല്‍ 80 ശതമാനം വരെ നിരക്ക് വര്‍ധിപ്പിച്ചിട്ടുള്ളത്. ഈ സോണുകളിലെലേക്കുള്ള സീസണല്‍ പാര്‍ക്കിംഗ് കാര്‍ഡുകള്‍ അടുത്തമാസം മുതല്‍ ലഭ്യമാകും. നിലവിലുള്ള സോണ്‍ എ യിലെ അതെ നിരക്ക് തന്നെ ആയിരിക്കും പുതുതായി നിലവില വന്ന സോണ്‍ സി യിലും ഈടാക്കുക.
വര്‍ദ്ധനവ് അനുസരിച്ച് സി സോണില്‍ 80 ശതമാനത്തോളം അധിക തുക നല്കണം.

മൂന്ന് മാസത്തേക്ക് 700 ദിര്‍ഹം ആയിരുന്നത് 1400 ദിര്‍ഹമായും, ആറ് മാസത്തേക്ക് 1300 ദിര്‍ഹം ആയിരുന്നത് 2500 ദിര്‍ഹമായും, ഒരു വര്‍ഷത്തേക്ക് 2500 ദിര്‍ഹം ആയിരുന്നത് 4500 ദിര്‍ഹമായും വര്‍ധിപ്പിച്ചിട്ടുണ്ട്. സോണ്‍ ബി, ഡി എന്നിവയില്‍ 60 ശതമാനം വര്‍ധനവും ഉണ്ടാകും. സി, ഡി പാര്‍ക്കിംങ് സോണുകള്‍ പുതുതായി നിലവില്‍ വന്നതാണ്. എ സോണിലെ പാര്‍ക്കിംഗ് കാര്‍ഡുകള്‍ ബി, സി, ഡി എന്നീ സോണുകളിലും ഉപയോഗപ്പെടുത്തന്‍ സാധിക്കും.

നിലവില്‍ മൂന്നു മാസത്തേക്കുള്ള പാര്‍ക്കിംഗ് കാര്‍ഡുകള്‍ മാത്രമാണ് RTA വിതരണം ചെയ്യുന്നത്. ആറുമാസം, ഒരുവര്‍ഷം കാലാവധിയുള്ള കാര്‍ഡുകള്‍ അടുത്തമാസം 28 മുതല്‍ ആര്‍.ടി.എ ലഭ്യമാക്കും.

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close