കൊച്ചി: കേരളത്തിലേക്ക് വൻ തോതിൽ കുഴൽപ്പണം എത്തുന്നതായി റിപ്പോർട്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം 14 കോടിക്കു മുകളിൽ കുഴൽപ്പണം എത്തിയിട്ടുണ്ടെന്ന് പറയപ്പെടുന്നു. പ്രധാനമായും പണം കേരളത്തിലെത്തുന്നത് കർണ്ണാടകം, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നാണ്. ഏറ്റവും കൂടുതൽ കുഴൽപ്പണം പിടി കൂടിയത് മലപ്പുറം, പാലക്കാട് ജില്ലകളിലാണ്. മുപ്പതോളം യുവാക്കളാണ് ഇതു വരെ അറസ്റ്റിലായത്.
ഇന്നലെ തൃശ്ശൂരിൽ മൂന്നു കോടിയുടെ കുഴൽപ്പണം ആദായനികുതി വകുപ്പ് സ്പെഷ്യൽ സ്ക്വാഡ് പിടി കൂടിയിരുന്നു. നിർത്തിയിട്ടിരുന്ന രണ്ടു കാറുകളിൽ നിന്നാണ് ഇത് പിടിച്ചെടുത്തത്.
സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് വേളയിൽ ഇത്രയധികം കുഴൽപ്പണസാന്നിദ്ധ്യം ഇതാദ്യമായാണ്. സംസ്ഥാനത്താകെ സ്ക്വാഡ് തെരച്ചിൽ ശക്തമാക്കി.