കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ പൂര്‍ണ്ണ ശക്തമെന്ന് ജസ്റ്റിസ് കെ.റ്റി. തോമസ്. ബിജെപിക്ക് ജനങ്ങളില്‍ നിന്ന് കൂടുതല്‍ പിന്തുണ ലഭിച്ചു കഴിഞ്ഞു. ബിജെപിക്കെതിരായുള്ള ഇടത്, വലത് മുന്നണികളുടെ കൂട്ട്കെട്ട് ശരിയല്ലെന്നും അത് ജനാധിപത്യത്തിനെതിരാണെന്നും അദ്ദേഹം കോട്ടയത്ത് ജനം ടിവിയോട് പറഞ്ഞു.
ഇത്തവണ തെരഞ്ഞെടുപ്പിനെക്കുറിച്ച് മുന്‍കൂട്ടി ഒന്നും പറയാന്‍ കഴിയില്ല. അതിനു കാരണം ബിജെപി എന്നത്തേക്കാളും ശക്തമാണ് എന്നതാണെന്ന് ജസ്റ്റിസ് കെ റ്റി തോമസ് പറഞ്ഞു.
ത്രികോണ മത്സരമില്ലാത്ത ഒരു മണ്ഡലവും ഇന്ന് ഇല്ലാതായിരിക്കുകയാണ്. എന്നാല്‍ സംശയമില്ലാതെ പ്രവചിക്കാന്‍ കഴിയുന്ന ചില മണ്ഡലങ്ങളുണ്ടെന്നും, എതിര് സ്ഥാനാര്‍ത്ഥികള്‍ക്ക് വിഷമമുണ്ടാക്കുന്നതിനാല്‍ അത് പറയാന്‍ താല്പര്യപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിക്കെതിരായ ഇടതു വലതു മുന്നണികളുടെ അവിശുദ്ധ കൂട്ടുകെട്ടിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ആങ്ങള മരിച്ചിട്ടാണെങ്കിലും നാത്തൂന്റെ കണ്ണീര് കണ്ടാല്‍ മതി എന്ന സ്തിതിയാണ് ഇപ്പോള്‍ ഉള്ളത് എന്നായിരുന്നു മറുപടി.
ബിജെപിക്ക് കൂടുതല്‍ ജനപിന്തുണ ലഭിച്ചു എന്നത് ഒരു സത്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.