എഫ് 16 പോർവിമാനങ്ങൾ പാകിസ്ഥാന് നൽകാനുളള ഒബാമ ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ അമേരിക്കയിൽ എതിർപ്പ് ശക്തമാകുന്നു. ഭീകരവിരുദ്ധ പോരാട്ടത്തിനെന്ന പേരിൽ നൽകുന്ന പോർവിമാനങ്ങൾ, പാകിസ്ഥാൻ ഇന്ത്യക്കെതിരെ ഉപയോഗിക്കുമെന്ന ആശങ്കയാണ് നിലനിൽക്കുന്നത്.
അമേരിക്കൻ കോൺഗ്രസിലെ നിരവധി അംഗങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്നാണ് വിഷയം വിവാദമായത്. പാകിസ്ഥാന് എട്ട് എഫ് 16 പോർവിമാനങ്ങൾ കൈമാറാനുളള നടപടി ഒബാമ ഭരണകൂടം പുനപരിശോധിക്കണമെന്ന് റിപ്പബ്ലിക്കൻ പാർട്ടിയുടെ മുതിർന്ന നേതാവ് മാറ്റ് സാൽമൺ ആവശ്യപ്പെട്ടു.