ന്യൂഡൽഹി : ബംഗാളിലെ മമത സർക്കാരിനെതിരെ നേരിടാൻ മാത്രമാണ് സി.പി.എമ്മും ആയി കൂട്ടു ചേർന്നതെന്ന കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ പ്രചരണം ശരിയല്ലെന്ന് കെ.വി തോമസ്സ് എം.പി. ബി.ജെ.പി യ്ക്കും നരേന്ദ്രമോദിയ്ക്കും എതിരെ കോൺഗ്രസ്സിന്റെ നേത്യത്വത്തിൽ ഉണ്ടാകാൻ പോകുന്ന കൂട്ടായ്മയുടെ പരിക്ഷണമാണ് ഇതേന്നും അദ്ദേഹം പറഞ്ഞു. സി.പി.എമ്മുമായി കൂട്ടുകൂടിയത് കൊണ്ട് നേട്ടം ഉണ്ടാകുമെന്നാണ് പാർട്ടി ദേശിയ നേത്യത്വത്തിന്റെ വിലയിരുത്തലെന്നും അദ്ദേഹം വ്യക്തമാക്കി
ബംഗാളിൽ നടക്കുന്നതെല്ലാം പ്രദേശികവും താത്ക്കാലികവുമാണെന്ന കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ പ്രചാരണം വസ്തുതാപരമല്ലെന്ന് കെ.വി തോമസ്സ് പറഞ്ഞു. ബി.ജെ.പി യെയും നരേന്ദ്ര മോദിയെയും ഒറ്റയ്ക്ക് ചെറുക്കാൻ ഇന്നത്തെ സാഹചര്യത്തിൽ കോൺഗ്രസ്സിനാകില്ല. അതിനാൽ ഇതിനായ് കോൺഗ്രസ് ഉണ്ടാക്കുന്ന ദേശിയ കൂട്ടായ്മയുടെ ഭാഗമാണ് ബംഗാളിലെ സഖ്യം.
ബംഗാളിലെ മമതയല്ല ഡൽഹിയിലെ മോദിയാണ് കോൺഗ്രസ്സിന്റെ യഥാർത്ഥ ശത്രുവെന്നും അദ്ദേഹം വ്യക്തമാക്കി. മമത ഇപ്പോഴും താനടക്കമുള്ള കോൺഗ്രസ് നേതാക്കളുടെ നല്ല സുഹ്യത്താണ്.ബംഗാളിൽ സി.പി.എമ്മുമായ് സഖ്യമുണ്ടാക്കിയത് തിരിച്ചടിയാകുമെന്ന വാദത്തെ കോൺഗ്രസ് ദേശീയ നേത്യത്വം അംഗികരിയ്ക്കുന്നില്ല. ഇരുപാർട്ടികൾക്കും അതിന്റെ നേട്ടം ഉണ്ടാകും. കേരളത്തിലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പി നേട്ടം ഉണ്ടാക്കിയാൽ അത് കോൺഗ്രസിന് വലിയ തിരിച്ചടിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.