ചവറ: ഇന്നലെ കൊല്ലം ചവറ, ശങ്കരമംഗലം ജംഗ്ഷനിൽ ഒരു സ്വകാര്യ വാർത്താചാനൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പു പരിപാടിക്കിടെ സംഘർഷം. എം.എൽ.എ ഷിബു ബേബിജോണിന് കല്ലേറിൽ പരിക്കേറ്റു.
ഇടതുസ്ഥാനാർത്ഥി വിജയൻപിളളയും, യു.ഡി.എഫ്. സ്ഥാനാർത്ഥി ഷിബു ബേബി ജോണും പങ്കെടുത്ത ചർച്ചയിലായിരുന്നു ഇടതു വലതു പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടിയത്.
ചർച്ച പുരോഗമിക്കവേ, കുടിവെളളാ പ്രശ്നമുന്നയിച്ച നാട്ടുകാർ, പ്രശ്നത്തിൽ എം.എൽ.എയുടെ ഭാഗത്തുനിന്നും ഒരു നടപടിയുമുണ്ടായില്ലെന്ന ആക്ഷേപം ഉന്നയിച്ചു. ഇതേത്തുടർന്നാണ് ഇടതു വലതു പ്രവർത്തകർ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായത്. ഇരു വിഭാഗങ്ങളിലുമുളളവർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.
എൽ.ഡി.എഫ് പ്രവർത്തകരാണ് ആക്രമണം ആരംഭിച്ചതെന്ന് ഷിബു ബേബിജോൺ ആരോപിച്ചു. ആൾക്കൂട്ടത്തിൽ നിന്നും വന്ന കല്ലു കൊണ്ട് എം.എൽ.എയുടെ കൈക്കു പരിക്കേറ്റു. അദ്ദേഹത്തെ കരുനാഗപ്പളളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം, ഷിബു ബേബിജോണിന്റെ പാർട്ടിപ്രവർത്തകർ ആസൂത്രിതമായി ആക്രമിക്കുകയായിരുന്നെന്ന് വിജയൻ പിളള പ്രതികരിച്ചു.