തിരുവനന്തപുരം : എന്‍ഡിഎ കേരള ഘടകത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം നടന്നു. പ്രഖ്യാപനത്തോടൊപ്പം കേരള ഘടകത്തിന്‍റെ ആദ്യ നേതൃയോഗവും ആരംഭിച്ചു. കേന്ദ്ര ധനമന്ത്രി അരുൺ ജെയ്‍റ്‍റ്‍ലി കേന്ദ്ര സഹമന്ത്രിയും കേരളത്തിന്‍റെ തെരഞ്ഞെടുപ്പ് ചുമതലയുമുള്ള രാജീവ് പ്രതാപ് റൂഡി , ബിജെപി സംസ്ഥാനദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ, ബിഡിജെഎസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ,ജെ ആർ എസ് നേതാവ് ഇ പി കുമാരദാസ് തുടങ്ങി ബിജെപിയുടെയും വിവിധ ഘടകകക്ഷികളുടെയും സംസ്ഥാനതല നേതാക്കന്മാർ യോഗത്തിൽ പങ്കെടുത്തു. ഇടതുവലത് മുന്നണികൾക്കെതിരായി ജനാധിപത്യ ശക്തിയായി വളരാൻ എന്‍ഡിഎ ക്ക് സാധിക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി.