വാഷിംഗ്ടൺ: ഗർഭസ്ഥ ശിശുവിനെ കൊന്ന കുറ്റത്തിന് യു.എസിൽ യുവതിക്ക് 100 വർഷം തടവു ശിക്ഷ വിധിച്ചു. ഡൈനൽ ലാനെ എന്ന മുപ്പത്തഞ്ചുകാരിയാണ് ശിക്ഷിക്കപ്പെട്ടത്.
കൊലപാതകശ്രമമടക്കമുളളാ ഏഴോളം കുറ്റങ്ങൾ ചുമത്തിയാണ് കോടതി ശിക്ഷ വിധിച്ചത്. എന്നാൽ കൊലക്കുറ്റം ചാർത്തിയിരുന്നില്ല. കുട്ടി ജനിച്ചിരുന്നില്ല എന്ന സാങ്കേതികത്വത്തിന്റെ ആനുകൂല്യത്തിലാണ് കൊലപാതകക്കുറ്റം ചാർത്താതിരുന്നത്.
ഗർഭസ്ഥശിശുവിനെ അതിക്രൂരമാം വിധമാണ് അവർ ഇല്ലായ്മ ചെയ്തതെന്ന് കോടതി കണ്ടെത്തിയിരുന്നു. ചാർജ്ജു ചെയ്യപ്പെട്ട കുറ്റങ്ങൾക്ക് നൽകാവുന്ന പരമാവധി ശിക്ഷയാണ് 100 വർഷത്തെ ജയിൽവാസം.