NewsGulf

വീഡിയോ ഗെയിം കളിച്ച് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കി മലയാളി വിദ്യാര്‍ഥികള്‍

ദുബായ്: വീഡിയോ ഗെയിം കളിയ്ക്കുന്ന കുട്ടികളെ മാതാപിതാക്കള്‍ ശാസിക്കുന്നത് പതിവാണ്. എന്നാല്‍ വീഡിയോ ഗെയിം കളിച്ച് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് അബുദാബിയിലെ രണ്ട് മലയാളി വിദ്യാര്‍ഥികള്‍.

ഗ്രാന്‍ ടൂറിസ്‌മോ എന്ന പ്രശസ്തമായ വീഡിയോ ഗെയിമിലെ ലഗുന സീക്ക എന്ന ലാപ്പ് ഏറ്റവും വേഗം പൂര്‍ത്തീകരിച്ചാണ് സഞ്ജു ജോര്‍ജ് ഉമ്മനും വൈശാഖ് ജയഗോപാലും ഗിന്നസ്സ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കിയത്. അബുദാബി ഇന്ത്യന്‍ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥികളായ സഞ്ജുവും വൈശാഖും ലഗുന സീക്ക എന്ന ലാപ്പ് ഒരു മിനിറ്റ് 28 സെക്കന്‍ഡ്‌സില്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഒരു മിനിറ്റ് 38 സെക്കന്‍ഡ്‌സ് എന്ന നിലവിലെ റെക്കോര്‍ഡ് പഴങ്കഥയായി.

ജനുവരി ഏഴാം തീയതി അബുദാബി യാസ് മാളിലെ ഗെയ്മിങ് സെന്ററില്‍ വച്ചായിരുന്നു ഇവരുടെ റെക്കോര്‍ഡ് പ്രകടനം. ഒരു വര്‍ഷത്തോളമായി ഗ്രാന്‍ ടൂറിസ്‌മോ കളിക്കുന്ന ഇവര്‍ 2 മാസത്തെ കഠിനമായ പരിശീലനത്തിന് ശേഷമാണ് റെക്കോര്‍ഡ് സ്വന്തമാക്കിയത്. റെക്കോര്‍ഡ് അംഗീകരിച്ചുകൊണ്ടുള്ള ഗിന്നസ്സ് വേള്‍ഡ് റെക്കോര്‍ഡ്‌സിന്റെ സാക്ഷ്യപത്രം കഴിഞ്ഞ ദിവസം ഇരുവര്‍ക്കും ലഭിച്ചു.

റെക്കോര്‍ഡ് സ്വന്തമാക്കാന്‍ ഇരുവരുടെയും മാതാപിതാക്കള്‍ പൂര്‍ണ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. പന്ത്രണ്ടാം ക്ലാസ്സിലായതുകൊണ്ട് തല്‍ക്കാലം കളിക്ക് അവധി നല്‍കി പഠനത്തിന്റെ തിരക്കുകളിലാണ് ഇരുവരും. പരീക്ഷാഫലത്തിലും ഒരു റെക്കോര്‍ഡ് പ്രകടനത്തിനായി.

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close